മാറക്കാനയില്‍ ഒളിമ്പിക്സിന് തിരിതെളിഞ്ഞിട്ട് എട്ട് ദിവസം കഴിയുന്നു. ഒരു ഇനത്തില്‍ പോലും മെഡല്‍ നേടാന്‍ ഇന്ത്യയ്ക്ക് സാധിക്കാത്ത സമയത്തും ഇന്ത്യന്‍ താരങ്ങളെ ട്രോളാന്‍ ഇന്ത്യക്കാര്‍ക്ക് ഒരു മടിയുമില്ല. അല്ലെങ്കിലും സമകാലികമായി നടക്കുന്ന എന്തിനെയും ട്രോളുന്ന സ്വഭാവം ട്രോളര്മാര്ക്കുണ്ടല്ലോ?. എന്നാല്‍ ഇപ്പോള്‍ ട്രോളിന്റെ ഒന്നും ആവശ്യമില്ലാതെ തന്നെ ഒളിമ്പിക്സ് വേദിയില്‍ നിന്നും ചിരിക്കാനുള്ള വകയായിട്ടുണ്ട്.
സംഭവം വേറൊന്നുമല്ല, ടിവിയിലും യുട്യൂബിലും ഒക്കെ വരുന്ന നീന്തല്‍ മത്സരങ്ങളുടെ സ്ക്രീന്‍ ഷോട്ട് എടുത്താല്‍ മതി. സംഗതി ക്ലീന്‍. ഒളിമ്പിക്സിലെ ‘നഗ്ന ഡൈവിങ്’ ആണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. പണ്ടുകാലത്ത് ഒളിമ്പിക്സ് മത്സരാര്‍ത്ഥികള്‍ നഗ്നരായിട്ടായിരുന്നു മത്സരിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ സംഭവം തിരികെ വന്നിട്ടുണ്ടെന്നാണ് ഒരു കായിക പ്രേമിയുടെ ട്വീറ്റ്.
നീന്തല്‍ മത്സരാര്‍ത്ഥികള്‍ക്ക് പണി കൊടുത്തത് ഒരു ചാനലായിരുന്നു. ഡൈവിങ് മത്സരത്തിൽ പങ്കെടുത്തവരുടെ സ്കോർ ഉൾപ്പെടെ നൽകുന്ന ഗ്രാഫിക്സ് ഇൻഫോ ബാറായിരുന്നു സംഭവത്തിലെ വില്ലന്‍. മത്സരം കഴിഞ്ഞ് നിന്നിരുന്ന താരങ്ങളുടെ അരക്കെട്ടിന്റെ ഭാഗത്തു തന്നെ കൃത്യമായി ഈ ഗ്രാഫിക്സ് ബാർ വന്നു. അതോടെ ശരീരത്ത് വസ്ത്രം ധരിച്ചുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നു. കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് സംഭവം എന്താണെന്ന് അറിയാമെങ്കിലും കാണാന്‍ പാടില്ലാത്തതെന്തോ കാണുന്ന ഒരു ഭാവവും.