പഠനവൈകല്യമുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ശാരീരിക ബന്ധം നടത്തിയ യുകെയിലെ പ്രശസ്ത പഞ്ചാബി ഗായകന്‍ അല്‍കീത് സിംഗിന്റെ മകള്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അമര്‍ദീപ് ഭോപാരി(28)യാണ് യുകെയില്‍ ജയിലിലായത്. 28 കാരിയായ ഇവര്‍ 16 കാരനുമായി പൊതുസ്ഥലത്ത് വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല സന്ദേശം അയച്ച് വശത്താക്കിയതിന് ശേഷമാണ് ഇവര്‍ വിദ്യാര്‍ഥിയെ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചത്.
2012 മുതല്‍ പഠനവൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയായി അമര്‍ദീപ് ജോലിനോക്കിയിരുന്നു. 2013 ഫെബ്രവരി മുതലാണ് ഇവര്‍ക്ക് പതിനാറുകാരനായ കുട്ടിയുമായി അടുപ്പമുണ്ടായിരുന്നത്. സ്കൂളുകളിലെ ആര്‍ട്ട് മുറിയിലും, യുവതിയുടെ കാറിലും സ്കൂളിനടുത്തുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലും വച്ച് യുവതി കുട്ടിയെ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. ലൈസന്‍സ് പോലുമില്ലാത്ത കുട്ടിയെക്കൊണ്ട് ഇവര്‍ തന്റെ കാര്‍ ഓടിക്കാന്‍ അനുവദിച്ചിരുന്നതായും ബര്‍മിംഗ്ഹാം മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിറന്നാളിന് കുട്ടിയെ ബര്‍മിംഗ്ഹാം ഹോട്ടലില്‍ കൊണ്ടുപോയി സല്‍ക്കരിക്കുകയും അവിടെവെച്ച് ഇവര്‍ മദ്യപിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
കുട്ടിക്ക് കൈ നിറയെ സമ്മാനങ്ങളും ഇവര്‍ വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ തന്റെ പ്രായത്തിലുള്ള പെണ്‍കുട്ടിയുമായി പ്രണയത്തിലായപ്പോള്‍ അമര്‍ദീപിനോട് ബന്ധം ഉപേക്ഷിക്കാമെന്ന് കുട്ടി പറഞ്ഞെങ്കിലും അവര്‍ അവനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 2013 ഡിസംബറിലാണ് അമര്‍ദീപ് അറസ്റ്റിലായത്. ചെയ്ത തെറ്റിന് അമര്‍ദീപിന് പശ്ചാത്താപമുണ്ടെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അടുത്ത പത്ത് വര്‍ഷത്തേക്ക് അമര്‍ദീപിന്റെ പേര് ലൈംഗിക കുറ്റം ചെയ്യുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ജഡ്ജി ജെയിംസ് ബര്‍ബിഡ്ഗ് ഉത്തരവിട്ടു. കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി അമര്‍ദീപ് ഭോപാരി ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ സമ്മതിച്ചു.