അഫ്ഗാനിലെ രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും അതിനാല്‍, സൈന്യത്തെ പിൻവലിക്കുന്നതിന് കാലതാമസം വന്നേക്കാമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് താലിബാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഓഗസ്റ്റ് 31ന് സൈനികരെ പിൻവലിക്കുമെന്ന് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചതാണ്. അത് നീട്ടുന്നത് അവര്‍ തങ്ങളുടെ സൈന്യത്തെ വ്യാപിപ്പിക്കുമെന്നാണ് അര്‍ത്ഥമാക്കുന്നത്. അതിന്റെ ആവശ്യം നിലവിലില്ല. താലിബാൻ വക്താവ് സുഹെയ്ല്‍ ഷഹീന്‍ പറഞ്ഞു. കൂടുതൽ സമയം ചോദിച്ചാല്‍ ഉത്തരം ഇല്ലെന്നായിരിക്കും. അതിന് പ്രത്യാഘാതങ്ങളുണ്ടായിരിക്കും. യു.കെ. ടെലിവിഷന്‍ ചാനലായ സ്‌കൈ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ഷഹീന്‍ പറഞ്ഞു.