താലിബാൻ ശ്രമിക്കുന്നത് ലോകത്തിന്റെ അംഗീകാരം നേടാൻ, അവരെ വിശ്വസിക്കുന്നില്ല: ജോ ബൈഡൻ

തിങ്കള്‍, 23 ഓഗസ്റ്റ് 2021 (17:15 IST)
നിയമസാധുതയ്ക്കും മറ്റ് രാജ്യങ്ങളുടെ അംഗീകാരത്തിനും വേണ്ടിയാണ് താലിബാൻ ശ്രമിക്കുന്നതെന്നും അവർ നല്‍കുന്ന വാഗ്ദാനങ്ങള്‍ വിശ്വസിക്കാന്‍ തയ്യാറല്ലെന്നും യുഎസ് പ്രഡിഡന്റ് ജോ ബൈഡന്‍. വൈറ്റ്‌ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബൈഡൻ താലിബാനുമായുള്ള സമീപനം വ്യക്തമാക്കിയത്.
 
താലിബാന്‍ പറയുന്നതുപോലെ ചെയ്യുമോ ഇല്ലയോ എന്നത് നമുക്ക് നോക്കാം. മറ്റു രാജ്യങ്ങള്‍ തങ്ങളെ അംഗീകരിക്കുമോ ഇല്ലയോ എന്ന് നിര്‍ണയിക്കാന്‍ നിയമസാധുത നേടാനുള്ള ശ്രമത്തിലാണ് അവർ.നയതന്ത്രം പൂർണമായി ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അവർ ഞങ്ങളോടും മറ്റ് രാജ്യങ്ങളോടും പറഞ്ഞിട്ടുള്ളത്. ചർച്ചകൾ നടക്കുന്നുണ്ട്. എങ്കിലും അവരെ പൂർണമായി വിശ്വസിക്കുന്നില്ല. 
 
100 വർഷമായി ആരും ചെയ്യാത്ത അഫ്‌ഗാൻ ജനതയുടെ ഐക്യത്തിനും ക്ഷേമത്തിനും വേണ്ടി താലിബാൻ ശ്രമിക്കുമോ? അങ്ങനെയെങ്കിൽ അവർക്ക് എല്ലാ തരത്തിലുള്ള സഹായവും ആവശ്യമായി വരും', ബൈഡന്‍ പറഞ്ഞു. യുഎസ് സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ രാജ്യങ്ങള്‍ അഫ്ഗാനില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിച്ചുവരുന്നതിനിടെയാണ് ബൈഡന്റെ വാക്കുകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍