മോഡലിന്റെ കനത്ത മാറിടം ഭര്‍ത്താവിന് ഹരം; മോഡലിനെ തട്ടുമെന്ന് വീട്ടമ്മ

ബുധന്‍, 19 നവം‌ബര്‍ 2014 (12:52 IST)
പത്രപ്പരസ്യത്തിലെ അർദ്ധനഗ്നയായ മോഡലിന്റെ കനത്ത മാറിടത്തില്‍ ഭര്‍ത്താവ് ആകൃഷ്ട്നായതോടെ മോഡലിനെ കൊല്ലുമെന്ന ഭീഷണിയുമായി വീട്ടമ്മ രംഗത്ത്. ഭീഷണിപ്പെടുത്തിയ അമ്പത്തൊന്നുകാരിയോട്  576,000 രൂപ പിഴയൊടുക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. സ്വിറ്റ്‌സർലൻഡിലാണ് സംഭവം നടന്നത്.

സ്വിറ്റ്‌സർലൻഡിലെ ഒരു ടാബ്ലോയിഡ് പത്രത്തില്‍ അർദ്ധനഗ്നയായി കനത്ത മാറിടം പ്രധര്‍ശിപ്പിച്ച് നില്‍ക്കുന്ന മോഡലിന്റെ പരസ്യം വന്നതാണ് വീട്ടമ്മയ്ക്ക് പ്രശ്നമായത്. ഈ മോഡൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിൽ തന്റെ ഭർത്താവ് മണക്കൂറുകളോളം കണ്ണുംനട്ടിരിക്കുന്നതാണ് ഇവര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഏത് തിരക്കിലും ഈ പരസ്യം കാണുന്നതിനായി ഭർത്താവ് പത്രം വാങ്ങുകയാണെന്നും, പത്രമിറങ്ങുന്ന സമയമാകുമ്പോൾ എന്തുതിരക്കുണ്ടെങ്കിലും അയാൾ പത്രം വാങ്ങിയിരിക്കും എന്നും സ്ത്രീ പറയുന്നു.

ഇതിനെ തുടര്‍ന്ന് സമനില വിട്ട വീട്ടമ്മ ഈ മോഡലിനെ കൊല്ലുമെന്ന് പറഞ്ഞ് പത്രത്തിന്റെ എഡിറ്റർക്ക് ഇ മെയിൽ അയച്ചത്. '' ഇത്തരത്തിലുള്ള അർദ്ധനഗ്നമായ മാറിടങ്ങള്‍ എനിക്ക് കാണുന്നത് ഇഷ്ട്മല്ല, ഇത്തരം ചിത്രങ്ങള്‍ ഉടന്‍ നീക്കിയില്ലെങ്കില്‍ മോഡലുകളുടെ കഴുത്ത് ഞാൻ അറുക്കും '' എന്നായിരുന്നു വീട്ടമ്മയുടെ മെയില്‍. കൂടാതെ മറ്റ് പത്രപ്രവര്‍ത്തകര്‍ക്കും യുവതിയുടെ മെയില്‍ വന്നതോടെ സംഭവം കോടതിയില്‍ എത്തുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക