ആത്മഹത്യ ഇനിമുതൽ സർക്കാർ സഹായത്തോടെ

വ്യാഴം, 13 ഒക്‌ടോബര്‍ 2016 (16:02 IST)
ആത്മഹത്യ പല രാജ്യങ്ങളിലും നിയമലംഘനമായി കണക്കാക്കപ്പെടുന്നു. ഇന്ത്യൻ പീനൽ കോഡിലെ വകുപ്പ് 309 പ്രകാരം ആത്മഹത്യ കുറ്റകരമാണ്. മിക്ക പാശ്ചാത്യരാജ്യങ്ങളിലും ആത്മഹത്യയോ ആത്മഹത്യാശ്രമമോ ശിക്ഷാർഹമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ, ആത്മഹത്യ നിയമവിധേയമാക്കാനൊരുങ്ങുകയാണ് നെതർലൻഡ്. 
 
ദയാവധം നിയമവിധേയമാക്കിയതിലെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് അത്മഹത്യക്ക് നെതർലൻഡ് സർക്കാർ അംഗീകാരം നൽകുന്നത്. ഡച്ച് സര്‍ക്കാര്‍ രൂപം നല്‍കാന്‍ പോകുന്നത്. എല്ലാ അർത്ഥത്തിലും ജീവിതം മടുത്തു എന്ന് കരുതുന്നവർക്ക് ധൈര്യമായി ആത്മഹത്യ ചെയ്യാം. ഇത്തരത്തി‌ലുള്ളവരെ സഹായിക്കാനാണ് സർക്കാർ പുതിയ നിയമം നടപ്പിലാക്കാൻ പോകുന്നത്. 
 
സൂഷ്മമായ പഠനത്തിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ സാധിക്കുക‌യുള്ളു എന്നും ആത്മഹത്യ ചെയ്യണമെന്ന് തോന്നുന്നവർക്ക് അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള മാർഗം വഴി അത് നടപ്പിലാക്കാമെന്നും നിയമമന്ത്രി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക