സൌത്ത് കൊറിയയിലെ ആശുപത്രിയില്‍ തീപിടുത്തം: 21 പേര്‍ വെന്ത് മരിച്ചു

ബുധന്‍, 28 മെയ് 2014 (09:34 IST)
സൌത്ത്‌ കൊറിയയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 21 പേര്‍ വെന്ത് മരിച്ചു. ഏഴോളം പേര്‍ക്ക്‌ ഗുരുതരമായി പൊള്ളലേറ്റു. ആറുപേരുടെ നില അതീവഗുരുതരമാണ്‌. പുലര്‍ച്ചെ 12.27 ഓടെയാണ്‌ സംഭവം. 
 
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. തീപിടുത്തത്തിനുള്ള കാരണം വ്യക്‌തമല്ല. തീപിടുത്തത്തിന്റെ സമയത്ത്‌ രോഗികള്‍ ഉറങ്ങുകയായിരുന്നു. ഭൂരിഭാഗവും അല്‍ഷിമേഴ്സ്‌ ബാധിച്ചവരാണ്‌. പെട്ടന്ന്‌ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചത്‌ കൂടുതല്‍ സ്ഥലങ്ങളിലേക്ക്‌ തീ പടരാതിരിക്കാന്‍ സഹായിച്ചുവെന്നും രാക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
 
തീപിടുത്തമുണ്ടായ സമയത്ത്‌ ജീവനക്കാരടക്കം നാലപതോളം പേര്‍ ആശുപത്രിയിലുണ്ടായിരുന്നു. പത്തോളം രോഗികള്‍ക്കാണ്‌ തീപിടുത്തമുണ്ടായ ഉടന്‍ രക്ഷപെടാന്‍ സാധിച്ചത്‌. മറ്റുള്ളവര്‍ ആശുപത്രിയില്‍ കുടുങ്ങുകയായിരുന്നു. 
 
തീപിടുത്തത്തിലുണ്ടായ പുക ശ്വസിച്ചതാകാം മരണസംഖ്യ വര്‍ധിക്കാന്‍ കാരണമെന്ന്‌ ഒരു രാജ്യാന്തര വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
 

വെബ്ദുനിയ വായിക്കുക