ട്രാഫിക് മരണങ്ങൾ സംഭവിക്കുമെന്ന് കരുതി നിങ്ങൾക്ക് കാർഫാക്‌ടറി അടച്ചുപൂട്ടനാവില്ല, ചില ആളുകൾ മരിച്ചെന്ന് വരും അതാണ് ജീവിതം. കഴിഞ്ഞ മസം ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ബോൾസൊണരോ പറഞ്ഞു. സാവോപോളോയിൽ സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ രാഷ്ട്രീയലാഭത്തിനു വേണ്ടി തെറ്റായ കണക്കുകളാണ് പുറത്തു വിടുന്നതെന്നും അവിടത്തെ മരണനിരക്കിറ്റെ കാര്യത്തിൽ തനിക്ക് സംശയങ്ങൾ ഉണ്ടെന്നും ബോൾസൊണാരോ സൂചിപ്പിച്ചു.
കൊറോണ വ്യപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 26 ഗവര്‍ണര്‍മാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് വിപണികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.നിലവിൽ ബ്രസീലിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സാവോപോളോയിൽ 1223 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ഇവിടെ രോഗം ബാധിച്ച് 68 പേർ മരിക്കുകയും ചെയ്‌തിരുന്നു. ഇത് ശ്രദ്ധയിൽ പെടുത്തിയപ്പോളാണ് പ്രസിഡന്റ് ഇത്തരത്തിൽ പ്രതികരിച്ചത്.രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി കാര്യങ്ങള്‍ തീരുമാനിക്കാനാവില്ലെന്നും അവിടെ എന്താണ് സംഭവിക്കുന്നതെന്ന് നോക്കേണ്ടതുണ്ടെന്നുമാണ് പ്രസിഡന്റ് അഭിമുഖത്തിനിടെ പറഞത്.