ഒരേ പാതയില്‍ ആറു വിമാനങ്ങള്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്!
തിങ്കള്‍, 21 ജൂലൈ 2014 (11:38 IST)
തെക്കന്‍ റഷ്യയില്‍ ആറു യാത്രാവിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. റഷ്യന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഒരേസമയം ആറു വിമാനങ്ങളും പതിനായിരം അടി ഉയരത്തില്‍ ഒരേ പാതയിലാണ് സഞ്ചരിച്ചിരുന്നത്.
അപകടം മനസിലാക്കിയ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ പിഴവ് മനസിലാക്കി അവസാനനിമിഷം വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. കഴിഞ്ഞദിവസം ഉക്രെയിന്‍ അതിര്‍ത്തിയ്ക്ക് സമീപം റൊസ്തോവ് മേഖലയിലായിരുന്നു സംഭവം.
വ്യാഴാഴ്ച ഉക്രെയിനില്‍ റഷ്യന്‍ അതിര്‍ത്തിയില്‍ മലേഷ്യന്‍ വിമാനം തകര്‍ത്തതിനെ തുടര്‍ന്ന് വ്യോമപാതയില്‍ മാറ്റം വരുത്തി. ഇതാണ് വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചത്.