ലോസ് ആഞ്ചല്‍സ് - കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രഫസറെ വെടിവെച്ചുകൊന്ന ശേഷം ആത്മഹത്യ ചെയ്തത് ഇന്ത്യന്‍ വംശജനായ മൈനാക് സര്‍ക്കാരാണെന്ന് പൊലീസ്. അധ്യാപകനെ വെടിവെച്ച ശേഷം ഇയാള്‍ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. വധിക്കേണ്ട ആളുകളുടെ പേരും മറ്റുവിവരങ്ങളും അടങ്ങുന്ന കുറിപ്പും പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ഇന്നലെ പ്രാദേശിക സമയം രാവിലെ 9.45 ഓടെയായിരുന്നു സംഭവം. യൂണിവേഴ്സിറ്റിയിലെ കാമ്പസില്‍ വെച്ചാണ് മെക്കാനിക്കല്‍ ആന്‍ഡ് എയറോസ്പേസ് എന്‍ജിനീയറിംഗ് വിഭാഗം പ്രഫസര്‍ വില്യം ക്ളൂജാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പ്രഫസറെ വെടിവെച്ച ശേഷം മൈനാക് സര്‍ക്കാര്‍ ആത്മഹത്യ ചെയ്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രൊഫസര്‍ മരിച്ചിരുന്നു. ഇവിടെനിന്ന് തന്നെ രണ്ട് പേരുടെ മൃതദേഹവും തോക്കും കണ്ടെടുത്തിരുന്നു.
തന്റെ കമ്പ്യൂട്ടര്‍ കോഡ് വില്യം ക്ലൂജ്മോഷ്ടിച്ച് മറ്റൊരാള്‍ക്ക് നല്‍കിയെന്ന് തെറ്റിദ്ധരിച്ചാണ് മൈനാക് പ്രഫസറെ വെടിവെച്ചുകൊന്നത് എന്നാണ് പൊലീസ് പറയുന്നത്. വില്യം ക്ലൂജിനെ കൂടാതെ പട്ടികയില്‍ പേരുള്ള സ്ത്രീയും വധിക്കപ്പെട്ടതായി പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.
മൈനാക് 2000ത്തില്‍ ഖരഗ്പുര്‍ ഐഐടിയില്‍നിന്ന് എന്‍ജിനീയറിംഗ് ബിരുദവും സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. യുഎല്‍സിഎയില്‍നിന്ന് പിഎച്ച് ഡി എടുത്തശേഷം എന്‍ജിനീയറിംഗ് അനലിസ്റ്റായി ജോലിചെയ്യുകയായിരുന്നു. ഇതിനിടെ സംഭവത്തെ തുടര്‍ന്ന് അടച്ചിട്ട സര്‍വ്വകലാശാലയില്‍ ഇന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിച്ചു.