പാകിസ്താനില്‍ 21പേര്‍ കടലില്‍ മുങ്ങിമരിച്ചു
ഈദുല്‍ ഫിത്തര്‍ ആഘോഷത്തിനിടെ പാകിസ്താനിലെ കറാച്ചിയില്‍ 21 പേര്‍ കടലില്‍ മുങ്ങിമരിച്ചു. ക്ലിഫ്റ്റണ്‍ ബീച്ചില്‍ നിന്ന് 12 പേരുടെ മൃതശരീരങ്ങളും ഹാവ്ക്‌സ് ബീച്ചില്‍ നിന്ന് ഏഴുപേരുടെ മൃതശരീരങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു.
ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ ശക്തമാണ്. 23 പേരെ കാണാതായെന്നാണ് പോലീസിന്റെ അറിയിപ്പ്. കറാച്ചിയിലെ രണ്ടു ബീച്ചുകളിലാണ് കടല്‍ക്ഷോഭത്തിനിടയിലും വിലക്ക് അവഗണിച്ച് കുളിക്കാനിറങ്ങിയവരാണ്അപകടത്തില്‍പെട്ടത്.