മാര്‍പാപ്പയും ഒരു സെല്‍ഫിയെടുത്തു
എല്ലാവരും സെല്‍ഫിയെടുക്കുകയാണ്, ഒടുവില്‍ മാര്‍പാപ്പയും ഒരു സെല്‍ഫിക്ക് മുതിര്‍ന്നു. സൌത്ത് കൊറിയയില്‍ ഏഷ്യന്‍ യൂത്ത് മീറ്റിങ്ങിലെത്തിയതായിരുന്നു മാര്‍പാപ്പ. സ്‌റ്റേജില്‍ യുവാക്കള്‍ മാര്‍പാപ്പയോട് സംസാരിക്കെവെ തനിക്ക് ഒരു ഫോട്ടോ എടുക്കാന്‍ ആഗ്രഹമുണ്ടെന്ന് കൂട്ടത്തില്‍ ഒരു യുവാവ് പറഞ്ഞപ്പോളാണ് മാര്‍പാപ്പ യുവാവിനൊപ്പം സെല്‍ഫിക്ക് പോസ് ചെയ്‌തത്.
അഞ്ച് ദിവസത്തെ പര്യടനത്തിനാണ് മാര്‍പാപ്പ ദക്ഷിണ കൊറിയയില്‍ എത്തിയത്. ഇതിന്റെ ആദ്യ ദിവസം ആയിരുന്നു യൂത്ത് മീറ്റിങ്ങ്. 1989 ശേഷം ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ സൌത്ത് കൊറിയ സന്ദര്‍ശിക്കുന്നത്.