യമനിലെ ഹൂതി വിമതരുടെ കേന്ദ്രങ്ങളില്‍ സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിര്‍വധിപേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ യെമനിലെ അഹാമ് ചന്തയിലാണ് സൌദി ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവര്‍ സാധാരണക്കാരായ പൌരന്‍മാരാണെന്ന് റിപ്പോര്‍ട്ട് ഉണ്ട്.
തെക്കന്‍ നഗരമായ നജ്റാനില്‍ സൌദി അറേബ്യയുടെ വ്യോമ താവളത്തിനു നേരെ ഹൂതികള്‍ റോക്കറ്റാക്രമണം നടത്തി. റംസാന്‍ നോമ്പ് ആരംഭിച്ചതു കണക്കിലെടുത്ത് ഇരു കൂട്ടരും ആക്രമണം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ നിരന്തരം അഭ്യര്‍ഥിക്കുന്നുണ്ട്. മാര്‍ച്ചില്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 3000-ല്‍ അധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണു റിപ്പോര്‍ട്ട്.
അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെടിവെപ്പും ബോംബാക്രമണവും നടക്കുകയാണ്. ഒറ്റപ്പെട്ട വെടിവെപ്പും ആക്രമണവും പതിവാണ്. പരുക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ലഭിക്കാതെ വരുകയും ഭക്ഷണമില്ലാതെയുമാണ് പലരും ജീവിക്കുന്നത്. ആക്രമണം ഇനിയും തുടരുമെന്നാണ് റിപ്പോര്‍ട്ട്.