ടെന്നിസ് മിക്സഡ് ഡബ്ള്‍സ് സെമിയിൽ ഇന്ത്യയുടെ സാനിയ മിർസ - രോഹൻ ബൊപ്പണ്ണ സഖ്യത്തിന് തോൽവി. അമേരിക്കയുടെ വീനസ് വില്യംസ്- രാജീവ് റാം ടീമിനോടാണ് സാനിയ - ബൊപ്പണ്ണ സഖ്യത്തിന് തോൽവി സമ്മതിക്കേണ്ടി വന്നത്. സ്കോർ 6-2, 2-6, 3-10.
സെമിയിൽ ജയിച്ചിരുന്നെങ്കിൽ സാനിയക്കും ബൊപ്പണ്ണക്കും വെള്ളി ഉറപ്പിക്കാമായിരുന്നു. എന്നാൽ ഇനി വെങ്കലത്തിനു വേണ്ടിയുള്ള കളിയാണ് അടുത്തത്. ലൂസേഴ്സ് ഫൈനലിലാണ് വെങ്കല മെഡലിന് വേണ്ടിയുള്ള കളി. ഞായറാഴ്ചയാണ് മത്സരം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടന്റെ ലോക രണ്ടാം നമ്പര്‍ താരമായ ആന്‍ഡി മറെയും ഹീതര്‍ വാട്സണെയും തോൽപിച്ചാണ് ഇന്ത്യൻ സഖ്യം സെമിയിലെത്തിയത്.