പെരുമ്പാമ്പിനെ പിടിക്കാന്‍ ധൈര്യമുണ്ടോ ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു അത്ഭുത സമ്മാനം !

ചൊവ്വ, 2 മെയ് 2017 (12:35 IST)
പെരുമ്പാമ്പിനെ പിടിച്ചാല്‍ കിടിലന്‍ സമ്മാനം. ഫ്‌ളോറിഡയിലാണ് ഇത്തരമൊരു വിചിത്ര മല്‍സരം നടക്കുന്നത്. ഏതാനും വര്‍ഷങ്ങളായി ഫ്‌ളോറിടയ്ക്ക് വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുന്ന ബര്‍മ്മീസ് പെരുമ്പാമ്പുകളെ പിടിക്കുന്നവര്‍ക്കാണ് ടീ ഷര്‍ട്ട് സമ്മാനമായി നല്‍കുന്നത്. ഫ്‌ളോറിഡയിലെ തദ്ദേശിയ ജീവിയല്ലാത്ത ബര്‍മ്മീസ് പെരുമ്പാമ്പുകള്‍ 15 വര്‍ഷത്തിനിടെ എപ്പോഴോ ആണ് ഈ പ്രദേശത്തെത്തിയത്.
 
എന്നാല്‍ കുറഞ്ഞ സമയം കൊണ്ടു തന്നെ അവ പെറ്റുപെരുകുകയും ഇന്ന് ഇവയുടെ എണ്ണം പതിനായിരക്കണക്കിലേറെയായി മാറുകയും ചെയ്തു. എതിരാളികളില്ലാത്തതും അനുകൂല കാലാവസ്ഥയും അനുയോജ്യമായ പരിതസ്ഥിതിയുമാ‍ണ് ഇവ പെറ്റു പെരുകാന്‍ കാരണമായത്. ഇതോടെ തദ്ദേശീയരായ പല ജീവികളും പെരുമ്പാമ്പിന് ഇരയാവുകയും വംശനാശഭീഷണി നേരിടുകയും ചെയ്യുകയാണ്. 

വെബ്ദുനിയ വായിക്കുക