ഉക്രൈന്റെ തിരിച്ചടി; 250ഓളം വിമതര്‍ കൊല്ലപ്പെട്ടു
ഉക്രൈന് സൈന്യവും റഷ്യൻ അനുകൂല വിമതപോരാളികളും തമ്മില്‍ പോരാട്ടം നടക്കുന്ന ഉക്രൈന് അതിര്‍ത്തി പ്രദേശങ്ങളില്‍ 250ഓളം റഷ്യൻ അനുകൂല പോരാളികളെ വധിച്ചുവെന്ന് ഉക്രൈൻ സേന വ്യക്തമാക്കി.
കനത്ത പോരാട്ടം നടക്കുന്ന അതിര്‍ത്തി പ്രദേശത്തില്‍ ഇതുവരെ എട്ട് ടാങ്കറുകളും നിരവധി സൈനിക വാഹനങ്ങളും മൂന്ന് മിസൈൽ ലോഞ്ചറുകളും തകർത്തുവെന്ന് ഉക്രൈൻ സേന പറഞ്ഞു. കിഴക്കൻ മേഖലയിലെ ഡോണെസ്കിലും ലുഗാൻസ്കിലും ഉക്രൈൻ സൈനിക പോസ്റ്റുകൾക്ക് നേരെ വിമതർ ടാങ്കർ ആക്രമണം തുടരുകയാണ്.
ഏപ്രിലിൽ റഷ്യൻ അനുകൂല പോരാളികൾക്ക് നേരെ നടപടി ആരംഭിച്ചതു മുതൽ ഇതുവരെ 722 ഉക്രൈനി സൈനികർ കൊല്ലപ്പെടുകയും 2625 പേർക്ക് പരിക്കേൽക്കുകയും ചെയ്തതതായാണ് ഉക്രൈൻ ദേശീയ സുരക്ഷാ സമിതി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ.