ലോക സുന്ദരി ഇത്തരക്കാരിയായിരുന്നോ ?; സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ചൂടുപിടിക്കുന്നു - കണ്ടവരും കേട്ടവരും ഞെട്ടലില്‍!

ബുധന്‍, 8 ഫെബ്രുവരി 2017 (17:13 IST)
മിസ് യൂണിവേഴ്‌സ് പുരസ്‌കാരം നേടിയ പാരീസുകാരിയായ ഐറിസ് മിറ്റ്‌നര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ലോക സുന്ദരി പട്ടം സ്വന്തമാക്കിയതിന് പിന്നാലെ ഇവര്‍ നടത്തിയ ഒരു പ്രസ്‌താവനയാണ് എല്ലാവരെയും ഞെട്ടിച്ചതും കൂടുതല്‍ ചര്‍ച്ചകളിലേക്ക് നയിച്ചതും.

കഴിഞ്ഞ ദിവസം ഇസ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌ത ഒരു ചിത്രത്തില്‍ ഐറിസിനൊപ്പം മറ്റൊരു പെണ്‍കുട്ടിയുമുണ്ടായിരുന്നു.  തനിക്ക് ഒരു പെണ്‍സുഹൃത്ത് ഉണ്ടെന്ന് കൂടി ഐറിസ് വ്യക്തമാക്കിയതോടെ ലോക സുന്ദരി സ്വവര്‍ഗാനുരാഗിയാണെന്ന വാര്‍ത്തയും ചര്‍ച്ചകളും ശക്തമായി.

ഐറിസ് മിറ്റ്‌നര്‍ കാമില്ല കെര്‍ഫ് എന്ന 22 കാരിയുമായുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ലാറ്റിന്‍ ടൈംസ് എന്ന പത്രമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. അതേസമയം, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്  ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു ഐറിസ് മിറ്റ്‌നര്‍.

വെബ്ദുനിയ വായിക്കുക