ആർ എസ് എസ് നേതാവിനെ പുറത്താക്കി: രാജിക്കൊരുങ്ങി 400 പ്രവർത്തകർ

വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (11:10 IST)
ഗോവയിലെ ആര്‍.എസ്.എസ്. സംസ്ഥാനാധ്യക്ഷന്‍ സുഭാഷ് വെലിങ്കാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കൂട്ടരാജി. 400 ആർ.എസ്.എസ് പ്രവർത്തകരാണ് രാജി പ്രഖ്യാപനം നടത്തിയത്. സംസ്ഥാന സര്‍ക്കാറിനെതിരെ പരസ്യനിലപാടെടുത്തതിനാണ് വെലിങ്കാറിനെ പുറത്താക്കിയത്. കൂടാതെ ബി ജെ പി ദേശീയാധ്യക്ഷന്‍ അമിത് ഷായെ അദ്ദേഹം കരിങ്കൊടി കാണിച്ചിരുന്നതുമാണ് നടപടിയെടുക്കാന്‍ കാരണമായത്.
 
ആർ എസ് എസ് ജില്ലാ, സബ്ജില്ല, ശാഖാ തലവൻമാരും രാജിപ്രഖ്യാപിച്ചവരിൽ ഉൾപ്പെടും. ആർ എസ് എസ്  - ബി ജെ പി നേതാക്കളുമായി ആറു മണിക്കൂർ നീണ്ട ചർച്ച നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടു. ഇതിനെ തുടർന്നാണ് പ്രവർത്തകർ കടുത്ത നിലപാടിലേക്ക് നീങ്ങിയത്. വെലിങ്കറിനെ തിരിച്ചെടുത്തില്ലെങ്കിൽ രാജിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് ആർ.എസ്.എസ് നേതാക്കൾ വ്യക്തമാക്കുകയും ചെയ്തു. വെലിങ്കാര്‍ ഗോവയില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടിക്ക് രൂപംനല്‍കുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക