വാച്ചും ആഭരണവും മോഷ്ടിച്ചെന്ന മറഡോണയുടെ പരാതിയില്‍ മുന്‍ കാമുകിക്കെതിരെ വാറന്റ്
തന്റെ ആഭരണങ്ങളും വാച്ചുകളും മോഷ്ടിച്ചെന്ന ഡീഗോ മറഡോണയുടെ പരാതിയില്‍ മറഡോണയുടെ മുന്‍ കാമുകിക്കെതിരെ അറസ്റ്റ് വാറന്റ്.മുന്‍ കാമുകിയായിരുന്ന റോഷിയോ ജെറാള്ഡൈനെതിരെയാണ് മറഡോണ പരാതിനല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് 10-ന് റോഷിയോ തന്റെ ലക്ഷക്കണക്കിന് ദിര്‍ഹം വില വരുന്ന ആഭരണങ്ങളുമായി കടന്നുകളഞ്ഞെന്ന് മറഡോണ പരാതിയില്‍ ആരോപിക്കുന്നു.
ജൂലായ് ഒമ്പതിന് റോഷിയൊയ്ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യുവതിയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നാണ് കരുതുന്നത്. മാറഡോണയുമായി വിവാഹ നിശ്ചയം വരെ കഴിഞ്ഞിരുന്ന 24-കാരി റോഷിയോ ജെറാള്‍ഡുമായി മറഡോണ പിണങ്ങുകയും വീട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ജെറാള്‍ഡൈന്‍ അര്ജെന്റീനയിലാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍