റിയോ ഒളിമ്പിക്സിന്റെ നാലാം നാൾ ഇന്ത്യയ്ക്ക് പ്രതീക്ഷകൾ നൽകുകയാണ്. പുരുഷന്മാരുടെ അമ്പെയത്ത് വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ അതനു ദാസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീക്വാര്‍ട്ടറില്‍ ക്യൂബയുടെ ആന്ദ്രെ പെരെസ് പ്യൂന്റെസിനെയാണ് (6-4) അതനു തോല്‍പിച്ചത്. അവസാന സെറ്റില്‍ അവസാനത്തെ രണ്ട് അമ്പും കാളക്കണ്ണില്‍ തറച്ചതാണ് അതനുവിന് ക്വാര്‍ട്ടറിലേയ്ക്കുള്ള വഴി തുറന്നുകൊടുത്തത്. 28, 29, 26, 27, 29 എന്നിങ്ങിനെയാണ് അതനുവിന്റെ പോയിന്റുകള്‍.