തുടക്കം മുതലേ എതിരാളിയെ തറപറ്റിച്ചായിരുന്നു വികാസിന്റെ പ്രകടനം. ആദ്യ റൗണ്ട് നിഷ്പ്രയാസം സ്വന്തമാക്കിയ വികാസ് രണ്ടാം റൗണ്ടില്‍ കൂടുതല്‍ ആക്രമിച്ചു, എന്നാല്‍ മൂന്നാം റൗണ്ടില്‍ പ്രതിരോധത്തിലൂന്നിയ കൗണ്ടര്‍ പഞ്ചുകളിലൂടെ മൂന്നു സെറ്റും വികാസ് നേടിയെടുത്തു. എതിരാളിയെ ക്ഷയിപ്പിക്കുകയായിരുന്നു വികാസ്. ശനിയാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ തുര്‍ക്കിയുടെ ഒണ്‍ഡര്‍ സിപലാണ് വികാസിന്റെ എതിരാളി.