തേച്ചിട്ട് പോയവരോട് പാറ്റയെക്കൊണ്ട് പ്രതികാരം ചെയ്യിക്കാം, വാലന്റൈൻസ് ദിനത്തിൽ പ്രതികാരത്തിനുമുണ്ട് അവസരം !

ബുധന്‍, 6 ഫെബ്രുവരി 2019 (18:01 IST)
ലണ്ടൻ: തേച്ചിട്ട് പോയ മുൻ കാമുകിയെയും കാമുകനെയുമൊന്നും വലന്റൈൻസ് ദിനത്തിൽ ആരും ഓർക്കാൻ ആഗരിഹിക്കില്ല. എന്നാൽ അവരോട് പ്രതികാരം ചെയ്യാൻ ഫെബ്രുവരി 14ന് തന്നെ അവസരം ഒരുക്കിയിരിക്കുകയാണ് ലണ്ടനിലുള്ള ഹെംസ്ലി കൺസർവേഷൻ സെന്റർ എന്ന മൃഗശാല.
 
പ്രതികാരം എന്ന് പറയുമ്പോൽ ഇത് ഒരു ഒന്നൊന്നര പ്രതികാരം തന്നെയാണ് എന്ന് പറയാം. ഉപേക്ഷിച്ചുപോയ കാമുകിയുടെയോ കാമുകന്റെയോ പേര് പാറ്റക്ക് നൽകാം. എന്നിട്ട് ഉള്ളിലെ ദേശ്യവും വെറുപ്പും തീരുവോളം പാറ്റയെ ആ പേര് വിളിക്കാം. വേണമെങ്കിൽ അസഭ്യവും വിളിക്കാം. ഒന്നിൽ കൂടുതൽ പേരോട് പ്രതികാരം തീർക്കണമെങ്കിൽ അതും ആവാം. ഒരൊറ്റ കണ്ടീഷൻ മാത്രം പാറ്റ ഒന്നിന് 140 രൂപ പണം നൽകണം. 
 
പേരുവിളിക്കാനും അസഭ്യം പറയാനും എത്ര പാറ്റകളെ നൽകാൻ വേണമെങ്കിലും മൃഗശാല അധികൃതർ തയ്യാറാണ്. ഒന്നിൽ കൂടുതൽ പാറ്റകൾ പേര് നൽകാൻ താല്പര്യമുള്ളവർക്ക് ചാർജിൽ പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രായമൊന്നും പ്രതികാരം ചെയ്യുന്നതിന് ഒരു പ്രശ്നവുമല്ല.
 
പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമയാണ് ഇത്തരം ഒരു പരിപാടി വാലന്റൈൻസ് ദിനത്തിൽ മൃഗശാല അധികൃതർ നടത്തുന്നത്. നിരവധി പേർ ഇപ്പോൾ തന്നെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ സനദ്ധത അറിയിച്ചിട്ടുണ്ട് എന്ന് മൃഗശാല അധികൃതർ വ്യക്തമാക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍