എന്നാല്‍ അഖ്വീലിന്റെ പരാതി പൊലീസ് നിഷേധിച്ചു. ട്രെയിന്‍ അപകടത്തിലാണ് അഖ്വീലിന്റെ കൈകള്‍ നഷ്ടപ്പെട്ടതെന്നാണ് പൊലീസിന്റെ വാദം. ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തതായി പൊലീസ് ചൂണ്ടിക്കാട്ടി. അതേസമയം, അഖ്വീലിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായാണ് വിവരം.