അഭയാര്‍ഥി പ്രവാഹം; ഒരു ലക്ഷം അഭയകേന്ദ്രങ്ങൾ ഒരുക്കും- യൂറോപ്പ്
ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (12:16 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാക്ക് സിറിയ എന്നിവടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് ശക്തമായി തുടരുന്ന സാഹചര്യം തുടരുന്നതോടെ 17 ഇന കർമപദ്ധതിക്ക് തിങ്കളാഴ്ച ബ്രസൽസിൽ ചേർന്ന ഇയു യോഗം അംഗീകാരം നൽകി.
സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലായി ഒന്നര മാസത്തിനിടെ രണ്ടര ലക്ഷം അഭയാർഥികളാണ് യൂറോപ്പിലെത്തിയത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായി തുടരുന്നതിനാല്‍ അഭയാര്‍ഥികളുടെ യാത്ര പരിതാപകരമാകുകയായിരുന്നു. അതേ തുടര്‍ന്ന് സുഗമയാത്രയൊരുക്കി ഒരു ലക്ഷം അഭയകേന്ദ്രങ്ങളൊരുക്കുന്നതുൾപ്പെടെ 17 ഇന കർമപദ്ധതികള്‍ക്കാണ് രൂപം നല്‍കുന്നത്.
യുഎൻ അഭയാർഥി ഏജൻസിയുടെ മേല്‍നോട്ടത്തില്‍ ഗ്രീസിൽ അരലക്ഷവും ബാൾക്കൻ രാജ്യങ്ങളിൽ അവശേഷിച്ച അരലക്ഷവും അഭയകേന്ദ്രങ്ങളാണ് നിര്‍മിക്കുന്നത്. പശ്ചിമ യൂറോപ്പിലേക്കുള്ള വഴിയിൽ അഭയാർഥികൾക്ക് ഭവനങ്ങൾ നിർമിക്കാനുള്ള പദ്ധതിക്കെതിരെ ക്രൊയേഷ്യ ഉൾപ്പെടെ രാജ്യങ്ങൾ രംഗത്തുണ്ടായിരുന്നു. അതേസമയം, യുദ്ധഭൂമികളിൽ നിന്നല്ലാതെ എത്തുന്നവരെ മടക്കിയയക്കാനും തീരുമാനമുണ്ട്.