ചെ ഗുവേര കൊല്ലപ്പെട്ടതിന് ശേഷമുള്ള അപൂര്‍വ്വ ചിത്രങ്ങള്‍ പുറത്ത്
ഏണസ്റ്റോ ചെ ഗുവേര കൊല്ലപ്പെട്ടതിന് ശേഷമുള്ള അപൂര്‍വ്വ ചിത്രങ്ങള്‍ പുറത്ത്. 1967 ല്‍ എഎഫ്‌പി പകര്‍ത്തിയതെന്ന് കരുതുന്ന ചിത്രം 47 വര്‍ഷത്തിന് ശേഷമാണ് ലോകം കാണുന്നത്. ഇമനോല്‍ അര്‍ട്ടേഗ എന്ന ആളാണ് ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. 1967 ഒക്‌ടോബര്‍ 9 നായിരുന്നു ചെ യെ ബൊളീവിയന്‍ സൈന്യം പിടി വധിച്ചത്.
ചെ ഗുവേര കൊല്ലപ്പെടുന്ന സമയത്ത് ബൊളീവിയയില്‍ മിഷണറിയായിരുന്ന തന്റെ അമ്മാവന് എഫ്എഫ്പി ഫോട്ടോഗ്രാഫര്‍ നല്‍കിയതാണ് ഈ ചിത്രങ്ങളെന്നാണ് ഇമനോല്‍ പറയുന്നത്. 2012ല്‍ ഇമനോലിന്റെ അമ്മാവന്‍ ലൂയിസ് കാര്‍ട്ടറോ മരണമടഞ്ഞു. എട്ട് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇത് കളര്‍ ആക്കിയാണ് പുറത്തുവന്നിരിക്കുന്നത്.