ജോലിക്കാരിയെ മര്‍ദ്ദിച്ചവശയാക്കി ബലാത്സംഗം ചെയ്തു

ഞായര്‍, 12 ഒക്‌ടോബര്‍ 2014 (15:54 IST)
വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ചവശയാക്കിയ ശേഷം ക്രൂരമായി ബലാത്സംഗം ചെയ്ത ബംഗ്ളാദേശി പൊലീസ് പിടിയില്‍. ഷാര്‍ജയിലെ അല്‍ ദയീദിലാണ് സംഭവം നടന്നത്.

തൊഴിലുടമയും കുടുംബവും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇതേ വീട്ടിലെ തന്നെ ഫാമിലെ ജീവനക്കാരനായ ബംഗ്ളാദേശി വീട്ടില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു. ചെറുത്തു നിന്ന യുവതിയെ ഇയാള്‍ മര്‍ദ്ദിച്ചവശയാക്കിയ ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവശേഷം യുവതിയുടെ മൊബൈല്‍ ഫോണും കവര്‍ന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ യുവതിയെ തളര്‍ന്ന് അവശയായ നിലയില്‍ കണ്ടെത്തുകയായിരുന്നു. തൊഴിലുടമയുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടി കൂടിയത്. അറസ്റ്റിലായ ബംഗ്ളാദേശി കുറ്റം സമ്മതിച്ചു. കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ ഇയാളെ പൊതു വിചാരണയ്ക്ക് വിധേയനാക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക