2011 മുതല്‍ 2012 വരെയുള്ള കാലയളവില്‍ നാലിനും പതിനൊന്നിനും മധ്യേ പ്രായമുള്ള കുട്ടികളെ ലി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാള്‍ 21 വിദ്യാര്‍ഥിനികളെ മാനഭംഗപ്പെടുത്തുകയും അഞ്ചു പേരെ ലൈംഗിക വൈകൃതത്തിന് വിധേയമാക്കുകയും ചെയ്‌തതായി തെളിഞ്ഞതായി സുപ്രീം പീപ്പിള്‍സ് കോടതി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
പല കുട്ടികളേയും ലീ പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്കും ക്രൂരമായ മര്‍ദ്ദനത്തിലും ഇടയാക്കിയതായി കോടതി കണ്ടെത്തി. ക്ലാസ് മുറികളിലും ഡോര്‍മെറ്ററികളിലും സമീപത്തുള്ള വനത്തിലും വെച്ചായിരുന്നു പലരേയും പീഡിപ്പിച്ചിരുന്നത്. പലരേയും ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്നും കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ അധ്യാപകനെ വധശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു.