ലൈംഗിക പീഡന കേസിലെ അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന ജൂലിയന്‍ അസാന്‍ജിന്റെ അപ്പീല്‍ സ്വീഡിഷ് കോടതി തള്ളി. കേസില്‍ അസാന്‍ജിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം, അപ്പീല്‍ റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അസാന്‍ജിന്റെ അഭിഭാഷകന് പറഞ്ഞു.