പാരിസില്‍ ഭീകരാക്രമണം പരാജയപ്പെടുത്തി: മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍; സ്ത്രീകളെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാരന് കുത്തേറ്റു

ശനി, 10 സെപ്‌റ്റംബര്‍ 2016 (09:51 IST)
പാരിസില്‍ മൂന്നു സ്ത്രീകള്‍ പദ്ധതിയിട്ട ഭീകരാക്രമണം പൊലീസ് പരാജയപ്പെടുത്തി. ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് കരുതുന്ന മൂന്നു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അതേസമയം, ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു പൊലീസുകാരന് കുത്തേറ്റു. തെക്കു-കിഴക്കന്‍ പാരീസിലെ എസ്വേണെ ടൌണിലെ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. അമന്‍, സാറ, മദാനി എന്നീ സ്ത്രീകളാണ് പിടിയിലായത്. കഴിഞ്ഞയാഴ്ച നോത്രദാം കത്തീഡ്രലില്‍ ഏഴ് ഗ്യാസ് സിലിണ്ടര്‍ നിറച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് ഇവരിലേക്ക് പൊലീസിനെ നയിച്ചത്.

വെബ്ദുനിയ വായിക്കുക