പാലക്കാട് മുതുവഞ്ചാല്‍ വീട്ടില്‍ ജയപാല മേനോന്റെ മകളായ പ്രമീള പതിനാറാം വയസ്സില്‍ പഠനത്തിനായാണ് യു എസില്‍ എത്തിയത്. തുടര്‍ന്ന്, യു എസില്‍ സ്ഥിരതാമസമാകുകയായിരുന്നു. ഒപ്പം, സാമൂഹിക നീതിക്കു വേണ്ടിയുള്ള അമേരിക്കയിലെ പോരാളികളില്‍ ഒരാളായി മാറുകയായിരുന്നു പ്രമീള.
പില്‍ഗ്രിമേജ്, വണ്‍ വുമണ്‍സ് റിട്ടേണ്‍ ടു എ ചേഞ്ചിംഗ് ഇന്ത്യ എന്നീ പുസ്തകങ്ങള്‍ അവര്‍ രചിച്ചിട്ടുണ്ട്. ഭര്‍ത്താവ് സ്റ്റീവ് അമേരിക്കക്കാരനാണ്. ഏക പുത്രന്‍ ജനക് (17). അച്‌ഛന്‍ ജയപാലമേനോനും അമ്മ മായയും ബംഗളൂരുവിലാണ് താമസം. സഹോദരി സുശീല ജയപാല്‍ ഒറിഗണില്‍ താമസിക്കുന്നു.