ക്രിസ്തുമസ് ട്രീയായി കഞ്ചാവ് ചെടി; വീട്ടമ്മ പിടിയില്‍

വ്യാഴം, 11 ഡിസം‌ബര്‍ 2014 (15:30 IST)
വീട്ടുമുറ്റത്ത് വളര്‍ത്തിയ കഞ്ചാവ് ക്രിസ്തുമസ് ട്രീയാക്കിയ വീട്ടമ്മയെ പൊലീസ് പിടികൂടി. തെക്കന്‍ ചിലിയിലാണ്‌ സംഭവം നടന്നത്.
ഇവര്‍ വീട്ടുമുറ്റത്ത് വളര്‍ത്തിയിരുന്ന് കഞ്ചാവ് ചെടിയില്‍ അലങ്കരിച്ച് ക്രിസ്മസ് ട്രീയാക്കുകയായിരുന്നു. ക്രിസ്തുമസ് ട്രീ കാണാനെത്തിയവരാണ് വീട്ടമ്മയ്ക്ക് പാരവച്ചത്. ട്രീ കണ്ടു മടങ്ങിയ ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വിടിന്റെ പരിസരത്തുനിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തി. വീട്ടമ്മയ്ക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിരുന്നെന്നും തെളിവുകളുടെ അഭാവം മൂലമാണ് ഇവരെ അറസ്റ്റ് ചെയ്യാതിരുന്നതെന്നുമാണ് പൊലീസ് പറയുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക