‘തീവ്രവാദനിഴലില്‍ പാകിസ്ഥാനുമായി ചര്‍ച്ച സാധ്യമല്ല’

ഞായര്‍, 28 സെപ്‌റ്റംബര്‍ 2014 (10:57 IST)
തീവ്രവാദനിഴലില്‍ പാകിസ്ഥാനുമായി ചര്‍ച്ച സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാകിസ്‌ഥാനുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണ്. എന്നാല്‍ തീവ്രവാദ നിഴലില്‍ ചര്‍ച്ച സാധ്യമല്ല. പാകിസ്‌ഥാനുമായി ഇന്ത്യ സൗഹൃദമാണ്‌ ആഗ്രഹിക്കുന്നത്‌ തീവ്രവാദം അവസാനിപ്പിക്കാന്‍ പാകിസ്‌ഥാന്‌ ബാധ്യതയുണ്ടെന്നും മോഡി യുഎന്‍ പൊതുസഭയില്‍ വ്യക്തമാക്കി. 
 
ഹിന്ദിയിലാണ്‌ മോഡി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്‌തത്‌. വാജ്‌പേയിക്ക് ശേഷം യുഎന്‍ പൊതുസഭയില്‍ ഹിന്ദിയില്‍ സംസാരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്‌ മോഡി. ലോകം ഒരു കുടുംബമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ലോകത്ത്‌ ജനാധിപത്യത്തിന്റെ തരംഗമാണ്‌. അഫ്‌ഗാനിസ്‌ഥാനിലെ രാഷ്‌ട്രീയ മാറ്റം ഇതിന്‌ തെളിവാണ്‌.
 
ഇന്ത്യന്‍ ജനതയില്‍ ലോകം പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ സ്വന്തമായി തത്വശാസ്‌ത്രമുള്ള രാജ്യമാണ്‌. ഇന്ത്യ ബഹുസ്വരതയില്‍ വിശ്വസിക്കുന്നതായും പ്രധാനമന്ത്രി വ്യക്‌തമാക്കി. വളര്‍ച്ചയ്‌ക്ക് സുരക്ഷയഒം സമാധാനവും അനിവാര്യമാണെന്നും മോഡി പറഞ്ഞു. യുഎന്‍ പൊതുസഭയില്‍ മറ്റ്‌ രാഷ്‌ട്രതലവന്‍മാരുമായും മോഡി കൂടിക്കാഴ്‌ച നടത്തും.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക