പഷ്‌തൂണുകളെ മുന്നില്‍ നിര്‍ത്തി ഇന്ത്യയെ ആക്രമിക്കും: മുഷറഫ്
ചൊവ്വ, 18 നവംബര്‍ 2014 (17:28 IST)
അഫ്ഗാനിസ്ഥാനെ സ്വാധീനിച്ച് പാക്കിസ്ഥാനെ തകര്‍ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. തെക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രമുഖ ഗോത്ര വിഭാഗമായ താജിക്കികളുടെ സഹായത്തോടെ പാകിസ്ഥാനെ അഫ്ഗാനിസ്ഥാനില്‍ പാക്ക് പ്രതികൂല സാഹചര്യം സൃഷ്ടിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും മുഷറഫ് പറഞ്ഞു.
അഫ്ഗാനിസ്ഥാനെ മുന്നില്‍ നിര്‍ത്തി ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനം ഒരു നിഴല്‍ യുദ്ധമാണെന്നും. ഇന്ത്യ ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ അഫ്ഗാനിസ്ഥാനിലെ തന്നെ ഗോത്ര വിഭാഗത്തിലെ പഷ്തൂണുകളെ ഉപയോഗിച്ച് പാക്കിസ്ഥാനും തിരിച്ചടിക്കുമെന്നും മുഷറഫ് വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനില്‍ സ്വാധീനം ചെലുത്താന്‍ ഇന്ത്യ വളരെക്കാലമായി ശ്രമിക്കുകയാണ്. നാറ്റോ സേനാംഗങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുന്നത് ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാക്കും. അങ്ങനെ വന്നാല്‍ പാക്കിസ്ഥാന്‍ വെറുതെ ഇരിക്കില്ല. അതൊഴിവാക്കി അഫ്ഗാനിസ്ഥാനില്‍ സമാധാനം നിലനിര്‍ത്താനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും മുഷ്റഫ് അഭിപ്രായപ്പെട്ടു.
അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി സൈനികരെയും ഉദ്യോഗസ്ഥരെയും പരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് അയക്കാതെ ഇന്ത്യയിലേക്ക് അയച്ച നടപടി മണ്ടത്തരമാണെന്നും. ഇത്തരം ചെറിയ കാര്യങ്ങളാണ് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതെന്നും മുഷറഫ് പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.