പാക്കിസ്ഥാന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് ഇമ്രാന്‍ഖാന്റെ ' പാകിസ്താന്‍ തെഹ്രികി ഇന്‍സാഫ് '(പിടിഐ) പാര്‍ട്ടിയുടെയും മിതവാദി പുരോഹിതന്‍ താഹിറുല്‍ ഖാദിരിയുടെ 'പാകിസ്താന്‍ അവാമി തെഹിരികി' (പിഎടി) യുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം അതിരു വിടുന്നതൊടെ പട്ടാള അട്ടിമറിക്ക് സാധ്യത ഏറി.
ജനാധിപത്യത്തിനോടൊപ്പമാണെന്നും അധികാരത്തില്‍ നിന്ന് അകന്നു നില്‍ക്കുമെന്നും പറഞ്ഞിരുന്ന സൈന്യം ഇപ്പോള്‍ സര്‍ക്കാരിന് എത്രയും വേഗം പ്രക്ഷോഭം അവസാനിപ്പിക്കാന്‍ അന്ത്യശാസനം നല്‍കിയതായാണ് സൂചന. പാക് തലസ്ഥാനത്ത് സൈന്യം റോന്തുചുറ്റല്‍ തുടങ്ങിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വസതിയുള്‍പ്പെടുന്ന തന്ത്രപ്രധാനമായ മേഖലകള്‍ ഇപ്പോള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അതിനിടെ പ്രക്ഷോഭത്തിനിടെ പാര്‍ലമെന്റ് ആക്രമിക്കാന്‍ ശ്രമിച്ചതിന് ഇമ്രാന്‍ ഖാനെതിരെയും താഹിറുല്‍ ഖാദിരിക്കെതിരെയും പോലീസ് തീവ്രവാദവിരുദ്ധ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇവര്‍ ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.
ദേശീയ ചാനല്‍ ആക്രമണ സംഭവത്തില്‍ ഇവര്‍ക്കെതിരെ മറ്റൊരു കേസ് കൂടി എടുത്തേക്കുമെന്ന് സൂചനയുണ്ട്. ടിവി സ്‌റ്റേഷനില്‍ കടന്നുകയറിവരില്‍ തന്റെ പാര്‍ട്ടിക്കാരില്ലെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞു. അഥവാ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍നിന്ന് നീക്കംചെയ്യുമെന്നും ഖാന്‍ വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.