വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം ചെയ്തതിന് തന്റെ ഭാര്യയെ വീട്ടുകാർ വധിച്ചുവെന്നാരോപിച്ച് ബ്രിട്ടീഷ് തെറാപ്പിസ്റ്റ് ഷാമിയ ഷാഹിദിന്റെ ഭര്‍ത്താവ് സെയ്ദ് മുക്താര്‍ കസം രഗത്ത്. തങ്ങളുടെ വിവാഹത്തില്‍ ഷാമിയയുടെ വീട്ടുകാര്‍ക്ക് താത്പര്യമില്ലായിരുന്നുവെന്ന് സെയ്ദ് പറയുന്നു. തന്റെ ഭാര്യയെ വീട്ടുകാര്‍ തന്നെ കൊന്നുവെന്നാണ് സെയ്ദ് പറയുന്നത്.
പഞ്ചാബ് പ്രവിശ്യയിലാണ് ഷാമിയയുടെ വീട്. വീട്ടുകാരെ കാണാൻ കഴിഞ്ഞ ആഴ്ച പോയ ഷാമിയ മരണപ്പെടുകയായിരുന്നു, ശ്വാസതടസ്സം മൂലമാണ് മരണപെട്ടതെന്നാണ് വീട്ടുകാർ പറയുന്നത്. സംസ്‌കരിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ സ്വാഭാവിക മരണമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ തന്റെ ഭാര്യത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും മരണം കൊലപാതകമാണെന്നും ഷാമിയയുടെ ഭര്‍ത്താവ് സെയ്ത് പറയുന്നു.