പാകിസ്ഥാനില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 13 പേര് കൊല്ലപ്പെട്ടു. ഗുലിസ്ഥാന്‍ - ഇ ജോഹര്‍ പ്രദേശത്ത് ആയിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്.
മണ്ണിനടിയില്‍ നിന്ന് മൂന്ന് പുരുഷന്മാരുടെയും മൂന്ന് സ്ത്രീകളുടെയും ഏഴ് കുട്ടികളുടെയും മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്പ്പെട്ടിട്ടുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ആയിരുന്നു അപകടം. രണ്ട് കുടുംബത്തിലെ 13 പേരാണ് അപകടത്തില്‍ പെട്ടതെന്ന് കറാച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഷൊയബ് സിദ്ദിഖി വ്യക്തമാക്കി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.