അണ്വായുധ ശേഖരത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെമറികടന്നതായി റിപ്പോര്‍ട്ടുകള്‍. അമ്രിക്കയിലെ ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. നിലവില്‍ പാകിസ്ഥാന്റെ കൈയ്യില്‍ 120 ആണവായുധങ്ങള്‍ ഉള്ളപ്പോള്‍ ഇന്ത്യയുടെ പക്കല്‍ 110 ആണവ പോര്‍മുനകള്‍ മാത്രമേ ഉള്ളു എന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒന്‍പതു രാജ്യങ്ങളിലെ അണ്വായുധ ശേഖരത്തെക്കുറിച്ചുള്ള താരതമ്യ പഠനവും അണ്വായുധത്തെക്കുറിച്ചുള്ള ചരിത്രവും മാധ്യമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. യുഎസും റഷ്യയുമാണ് അണ്വായുധ ശേഖരത്തില്‍ മുന്നിലുള്ളത്. ഇരുരാജ്യങ്ങളുടെയും പക്കല്‍ 5,000 അണ്വായുധങ്ങളുണ്ട്. ഫ്രാന്‍സ് 300, ചൈന 250, യുകെ 225, ഇസ്രായേല്‍ 80 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകള്‍.
അതേസമയം പാകിസ്ഥാനിലെ ആണബ്വായുധങ്ങളുടെ സുരക്ഷയില്‍ പാകിസ്ഥാനേക്കാള്‍ ആശങ്കയുള്ളത് അമേരിക്കയ്ക്കാണ്. കാരണം തീവ്രവാദ ഭീഷണി ശക്തമായുള്ള പാകിസ്ഥാനില്‍ വിവിധ തരത്തിലുള്ള തീവ്രവാദ സംഘടനകള്‍ പൊതുസമൂഹത്തില്‍ സജീവമാണെന്നതാണ് കാരണം. ഇവ തീവ്രവാദികളുടെ കൈയ്യില്‍ അകപ്പെടാതിരിക്കാന്‍ അമേരിക്കന്‍ ചാരക്കണ്ണുകള്‍ അവയുടെ മേല്‍ ഉണ്ടുതാനും.