പാക്കിസ്ഥാന് എല്ലാ അര്‍ഥത്തിലും പരാജയം!
വിദ്യാഭ്യാസത്തിന് ഏറ്റവും കുറച്ച് പണം ചെലവിടുന്ന രാജ്യങ്ങളില്‍ മുന്നില്‍ നില്ക്കുന്ന പാക്കിസ്ഥാന് എല്ലാ അര്‍ഥത്തിലും പരാജയമാണെന്നും ലോകത്ത് ഏറ്റവും കൂടുതല്‍ ഭീകര സംഭവങ്ങള്‍ നടക്കുന്ന രാജ്യമാണെന്നും അഫ്ഗാനിലെ മുന്‍ യുഎസ് അംബാസഡര്‍ റൊണാള്‍ഡ് ന്യൂമാന്‍.
യുഎസ് പാര്‍ലമെന്ററി കമ്മിറ്റിക്കു മുന്‍പാകെ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ഭൂമിശാസ്ത്ര പരമായി ഒട്ടേറെ പ്രതിസന്ധികളുള്ള പ്രദേശമാണിതെന്നും എന്നാല്‍ അമേരിക്ക നല്കുന്ന സഹായത്തിന്റെ നല്ലൊരു പങ്കും വിനിയോഗിക്കുന്നത് ഇന്ത്യക്കെതിരെ ആയുധം വാങ്ങിക്കുന്നതിനായാണെന്നും ഇദ്ദേഹം കമ്മറ്റിയില്‍ വെളിപ്പെടുത്തി.
സാമ്പത്തിക സഹായം സ്വീകരിക്കുന്നതല്ലാതെ എങ്ങനെ ചെലവഴിക്കുന്നു എന്നതിന് പാക്കിസ്ഥാന് ഇതുവരെ കണക്കു നല്കിയിട്ടീല്ലെന്നും ഇദ്ദേഹം യുഎസ് പാര്‍ലമെന്ററി കമ്മിറ്റിയില്‍ അറിയിച്ചു. പാക്കിസ്ഥാനു നല്കുന്ന ഭീകര വിരുദ്ധ സൈനിക സഹായം മിക്കപ്പോഴും അതിനായല്ല ഉപയോഗിക്കപ്പെടുന്നത്.