അമീര്‍ അക്തര്‍ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത് വരെ കൂടെയുണ്ടായിരുന്ന ട്രെയിനി പൈലറ്റ് ആണ് വിമാനം പറത്തിയത്. രണ്ടരമണിക്കൂറോളം പ്രധാന പൈലറ്റ് കിടന്നുറങ്ങിയെന്നാണ് വിവരങ്ങള്‍. പൈലറ്റുമാരെ ട്രെയിന്‍ ചെയ്യുന്നതിന് മാസം ഒരുലക്ഷം രൂപ ശമ്പളം വാങ്ങുന്നയാളാണ് ഹാഷ്മി. ഗുരുതരമായ അപകടത്തിലേക്ക് നയിക്കാവുന്ന പാക് പൈലറ്റിന്റെ അനാസ്ഥയെക്കുറിച്ച് യാത്രക്കാര്‍ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.