എലിസബത്ത് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ച ശേഷം രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി ഈ മരണവിവരം പുറത്തറിയിച്ചത് 'ഓപ്പറേഷന്‍ യൂണികോണ്‍' എന്ന കോഡ് ഉപയോഗിച്ചാണ്. രാജ്ഞി മരിച്ചാല്‍ എന്തൊക്കെ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ എഴുതിവച്ചിട്ടുണ്ട്. അതിലൊന്നാണ് മരണവിവരം രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി യുകെ പ്രധാനമന്ത്രിയെ വിളിച്ച് അറിയിക്കണം എന്നത്.
'ഓപ്പറേഷന്‍ യൂണികോണ്‍' (Operation Unicorn) എന്ന കോഡാണ് എലിസബത്ത് രാജ്ഞി മരിച്ചപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ഉപയോഗിച്ചത്. അതിനൊരു കാരണമുണ്ട്. രാജ്ഞി സ്‌കോട്ട്‌ലന്‍ഡില്‍ വെച്ചാണ് മരിച്ചതെങ്കില്‍ ഈ കോഡ് ഉപയോഗിക്കണമെന്നാണ് ചട്ടം. എലിസബത്ത് രാജ്ഞി മരിച്ചത് സ്‌കോട്ട്‌ലന്‍ഡില്‍ വെച്ചാണ്. സ്‌കോട്ട്‌ലന്‍ഡിന്റെ ദേശീയ മൃഗമാണ് യൂണികോണ്‍.