മറ്റ് വകഭേദങ്ങളെ പോലെ ഒമിക്രോണും അപകടകാരി, വലിയ തോതിൽ മരണങ്ങൾക്കിടയാക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

വെള്ളി, 7 ജനുവരി 2022 (13:57 IST)
കൊവിഡ് 19ന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ അപകടകാരിയല്ലെന്ന വാദങ്ങൾ തള്ളി ലോകാരോഗ്യസംഘടന. മുൻ വകഭേദങ്ങളെ പോലെ ഒമിക്രോണും അപകടകാരിയാണെന്നും രോഗികളെ വൻതോതിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുമെന്നും മരണങ്ങൾക്ക് കാരണമാകുമെന്ന്  ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പുനല്‍കി.
 
ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് ഒമിക്രോണ്‍ വ്യാപിക്കുന്നുണ്ട്. ലോകത്ത് പലയിടത്തും ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന അവസ്ഥയുണ്ട്. ഡെൽറ്റയേക്കാൾ കുറച്ച് ആരോഗ്യപ്രശ്‌നങ്ങൾ മാത്രമെ സൃഷ്ടിക്കുന്നു എന്നത് കൊണ്ട് ഒമിക്രോണിനെ നിസാരമായി കാണാനാവില്ല.ലോകാരോഗ്യ സംഘടന മേധാവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 
വാക്‌സിനുകള്‍ എല്ലായിടത്തും എത്തിച്ചേരാത്തത് പുതിയ വകഭേദങ്ങളുണ്ടാകുന്നതിന് കാരണമായി മാറിയിട്ടുണ്ട്. സമ്പന്ന രാജ്യങ്ങൾ ഇനിയെങ്കിലും വാക്‌സിനുകൾ പങ്കുവെയ്ക്കാൻ സഹായിക്കണം. മിക്രോണ്‍ വകഭേദത്തോടെ കോവിഡ് അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍