മുന്‍പ് ഏഴ് തവണ അമേരിക്കന്‍ രാജ്യങ്ങളുടെ ഉച്ചകോടി നടന്നിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. തീവ്രവാദം വളര്‍ത്തുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയില്‍ നിന്ന് ക്യൂബയെ ഒഴിവാക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് ഉച്ചകോടിയില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
57 വര്‍ഷം മുന്‍പു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ ഫോസ്റ്റര്‍ ഡലെസും ക്യൂബന്‍ വിദേശകാര്യമന്ത്രി ഗോണ്‍സാലോ ഗ്യുയെലും തമ്മില്‍ വാഷിങ്ടണില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമുള്ള ആദ്യ ഔപചാരിക ചര്‍ച്ചയാണ്, അമേരിക്കയില്‍ നടക്കുന്ന ഈ ഉച്ചകോടിയില്‍ ഉണ്ടാവുക.