ഒബാമക്കെതിരെ നിയമ നടപടി വരും

വ്യാഴം, 31 ജൂലൈ 2014 (17:29 IST)
അധികാര പരിധി ലംഘിച്ചതിന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അമേരിക്കന്‍ പ്രതിനിധി സഭയില്‍ പ്രമേയം അവതരിപ്പിച്ചു. 201നെതിരെ 225 പേര്‍ പ്രമേയത്തെ അനുകൂലിച്ച്‌ വോട്ട്‌ ചെയ്‌തു. ഇതോടെ പ്രമേയം പാസായതിനാല്‍ ഒബാമക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഇനി സാധിക്കും.

ഒബാമ കെയറിലെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ വൈകിപ്പിച്ചു എന്നാണ്‌ ആരോപണം. റിപ്പബ്ലിക്കന്‍സാണ്‌ അമേരിക്കന്‍ പ്രസിഡന്റിനെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്‌. അതേസമയം ആരോപണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്ന്‌ ഒബാമ പറഞ്ഞു.

വെബ്ദുനിയ വായിക്കുക