ആണവയുഗത്തോട് വിടപറഞ്ഞ് ജര്‍മ്മനി. മൂന്ന് ആണവ നിലയങ്ങളും അടച്ചുപൂട്ടി. എംസ്‌ലാന്റ്, ഇസാര്‍2, നെക്കാര്‍വെസ്തീം എന്നീ മൂന്ന് ആണവനിലയങ്ങളാണ് അവസാനമായി ജര്‍മ്മനിയില്‍ പൂട്ടിയിരിക്കുന്നത്. 1970 കളില്‍ ജര്‍മ്മനിയില്‍ ശക്തമായ ആണവവിരുദ്ധ സമരങ്ങള്‍ അരങ്ങേറിയിരുന്നു. പുതിയതായി ആണാവനിലയങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെയായിരുന്നു സമരം. പിന്നാലെയാണ് ഘട്ടം ഘട്ടമായി ജര്‍മ്മനിയില്‍ ആണവനിലയങ്ങള്‍ പൂട്ടിത്തുടങ്ങിയത്. 1986ലെ ചെര്‍നോബില്‍ ദുരന്തം സമരങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു.