ഫിലിപിന്‍സില്‍ അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗക്ക്ത്തില്‍ വീശുന്ന കാറ്റ് രാജ്യത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്‍ലപ്പൊക്കവും ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. കാറ്റ് വീശിയടിച്ചതിന്റെ കെടുതിയില്‍ രണ്ട്പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഫിലിപ്പിൻസിന്റെ മേഖലയായ കാഗയാൻ പ്രവിശ്യയിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. ഡോദോങ് എന്നറിയപ്പെടുന്ന നോൾ ചുഴലിക്കൊടുങ്കാറ്റാണ് ഫിലിപ്പിന്‍സില്‍ എത്തിയത്.
ഈ വർഷം ഫിലിപ്പിൻസിൽ വീശിയതിൽ ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റാണ് നോൾ. മണിക്കൂറിൽ 220 കിലോമീറ്റർ വേഗമുള്ള നോൾ നാളെ തയ്‌വാൻ, ജപ്പാൻ എന്നിവ കേന്ദ്രീകരിച്ചു നീങ്ങുമെന്നാണ് പ്രവചനം. മുന്നറിയിപ്പു നൽകിയിരുന്നതിനാൽ ജനങ്ങൾ ഉയർന്ന സ്ഥലങ്ങളിലേക്കു മാറിയിരുന്നു. അതിനാൽ മരണസംഖ്യ വളരെ ഉയരുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു.
ഇന്നലെയാണ് കാഗയാൻ പ്രവിശ്യയിൽ വിശീയത്. മരങ്ങൾ കടപുഴകി വീണു. നിരവധി വീടുകൾക്ക് കേടുപാടു സംഭവിച്ചു. മുന്നറിയിപ്പു ലഭിച്ചതിനാൽ വ്യോമ, കടൽ ഗതാഗതം റദ്ദാക്കിയിരുന്നു. കാഗയാനിൽ വീശിയ ഉടനെ ചുഴലിക്കൊടുങ്കാറ്റിന്റെ വേഗത കുറഞ്ഞതായി കലാവസ്ഥാ നിരിക്ഷണ കേന്ദ്രം അറിയിച്ചു.