നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 284 പെണ്‍കുട്ടികളെ വീണ്ടെടുക്കാന്‍ യു.എസ് സംഘം യാത്ര തിരിച്ചു. സൈനികഉദ്യോഗസ്ഥരും എഫ്ബിഐ, സിഐഎ ഏജന്റുമാരും അടങ്ങുന്ന സംഘത്തെ നൈജീരിയയിലേക്ക് അയച്ചതായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമയാണ് ഇക്കാര്യം പുറത്തറിയിച്ചത്.