റിട്ടയർ ഇൻ ദുബായ്: 55 വയസ്സ് കഴിഞ്ഞവർക്കുള്ള വിസ അവതരിപ്പിച്ച് ദുബായ്

വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (20:56 IST)
മുതിർന്ന പൗരന്മാർക്കായി ദുബായിൽ പുതിയ വിസ സമ്പ്രദായം നടപ്പിലാക്കുന്നു. 55 വയസ്സ് കഴിഞ്ഞവർക്കാണ് ദുബായ് പുതിയ റസിഡന്റ് വിസ പ്രഖ്യാപിച്ചിരിക്കുന്നത്. റിട്ടയർ ഇൻ ദുബായ് എന്ന പേരിലുള്ള വിസയ്‌ക്ക് അഞ്ച് വർഷകാലാവധിയാണുള്ളത്. വിസക്ക് അപേക്ഷിക്കുന്നവർ ആരോഗ്യ  ഇൻഷുറൻസ് എടുത്തിരിക്കണം.
 
55 വയസ് കഴിഞ്ഞവര്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയുള്ള താമസവിസയാണ് നൽകുക. എന്നാൽ ചില നിബന്ധനകളും ഇതിനോടപ്പമുണ്ട്.പ്രതിമാസം 20,000 ദിര്‍ഹം വരുമാനമോ 10 ലക്ഷം ദിര്‍ഹം സമ്പാദ്യമോ അല്ലെങ്കിൽ 20 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തമായി വേണം. ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായു വേണം. അപേക്ഷകന്റെ ജീവിത പങ്കാളിക്കും വിസ കിട്ടും. വിസ അപേക്ഷ തള്ളിയാല്‍ ആരോഗ്യ ഇന്‍ഷുറന്‍സിനായി മുടക്കിയ പണം അപേക്ഷകന് തിരികെ നല്‍കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍