തായ്‌ലണ്ടില്‍ സൈനിക അട്ടിമറി; സൈനിക മേധാവി പ്രധാനമന്ത്രി
സൈനിക അട്ടിമറിയിലൂടെ തായ്‌ലണ്ട് സര്‍ക്കാരിനെ പുറത്താക്കിയ സൈനിക മേധാവി ജനറല്‍ പ്രയുക്‌ത് ചാന്‍ ഓച പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഇതോടെ മാസങ്ങള്‍ നീണ്ട രാഷ്‌ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി. വ്യാഴാഴ്‌ച രാവിലെ നടന്ന് വോട്ടെടുപ്പില്‍ പ്രയുക്‌ത് ചാന് എതിരാളികളില്ലായിരുന്നു. തായ്‌ലണ്ട് നാഷ്‌ണല്‍ അസംബ്ലിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 197 പാര്‍ലമെന്റ് അംഗങ്ങളും പങ്കെടുത്തു.
പോള്‍ ചെയ്‌തതില്‍ 191 വോട്ടുകള്‍ ജനറല്‍ പ്രയുക്‌തിന് ലഭിച്ചതോടെയാണ് ഇദ്ദേഹത്ത പ്രധാനമന്ത്രിയായി അവരോധിച്ചത്. ഔദ്യോഗിക നടപടിക്രമം എന്ന നിലയിലാണ് വോട്ടെടുപ്പ് നടത്തിയത്.