കൊറോണ വൈറസിന് വീണ്ടും ജനിതകമാറ്റം. കൂടുതൽ സാംക്രമിക ശേഷി

വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (12:53 IST)
കൊവിഡ് മഹാമാരിക്ക് കാരണമായ നോവൽ കൊറോണ വൈറസിൽ പുതിയതരം ജനിതകമാറ്റം സംഭവിക്കുന്നതായി പഠനം. കൂടുതൽ പേരിലേക്ക് വ്യാപിക്കാൻ ശേഷിയുള്ള വൈറസുകളായാണ് ജനിതകമാറ്റം സംഭവിക്കുന്നതെന്ന് പഠനം പറയുന്നു. അയ്യായിരത്തോളം ജനിതക മാതൃകകൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
 
അതേസമയം ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമാകുന്നതായി പഠനത്തില്‍ പറയുന്നില്ലെന്ന് വാഷിങ്‌ടൺ ടൈംസ് റിപ്പോർട്ടിൽ പരയുന്നു. വ്യാപനത്തിന്റെ ശേഷി വർധിക്കുന്നതായി മാത്രമാണ് പഠനത്തിലെ കണ്ടെത്തൽ. വൈറസിന്റെ ഈ സവിശേഷത ലോകമെങ്ങും രോഗത്തെ തടയാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകും. പ്രാഥമികമായ പഠനം മാത്രമാണ് നടന്നിരിക്കുന്നതെന്നും കൂടുതല്‍ വിലയിരുത്തലുകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഈ കണ്ടെത്തല്‍ വിധേയമാകേണ്ടതുണ്ടെന്നും പഠനം വിലയിരുത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസിലെ ഗവേഷകനായ ഡേവിഡ് മോറെന്‍സ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍