നേപ്പാളിൽ മണ്ണിടിച്ചില്‍; നിരവധി പേരെ കാണാതായി
കനത്ത മഴയെത്തുടർന്ന് നേപ്പാളിൽ മണ്ണിടിച്ചിലിൽ നാല് പേരെ കാണാതായി. കാണാതായവര്‍ ഫേവ നദിയുടെ തീരത്തുള്ള റസ്റ്ററന്രിലെ ജോലിക്കാരാണ്. തിങ്കളാഴ്ച രാവിലെ പൊക്ഹാര പട്ടണത്തിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
ഹിമാലയൻ രാജ്യങ്ങളുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസമായി കനത്ത മഴയായിരുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നൂറിലധികം പേർ മരിക്കുകയും നൂറ്റിമുപ്പതോളം പേരെ കാണാതാവുകയും ചെയ്തിട്ടുള്ളതായാണ് റിപ്പോർട്ടുകൾ പരക്കുന്നത്.